Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sfi

ആ​ർ​ഷോ​യ്ക്ക് അ​ന​ധി​കൃ​ത പ്ര​വേ​ശ​നം; എം​ജി സ​ർ​വ​ക​ലാ​ശാ​ല തു​ട​ര​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

കോ​ട്ട​യം: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ പി.​എം. ആ​ർ​ഷോ​യ്ക്ക് മ​തി​യാ​യ ഹാ​ജ​രി​ല്ലാ​തെ പ്ര​വേ​ശ​നം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല വീ​ണ്ടും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ആ​ർ​ക്കി​യോ​ള​ജി കോ​ഴ്‌​സി​ൽ ആ​ർ​ഷോ​യ്ക്ക് ഏ​ഴാം സെ​മ​സ്റ്റ​റി​ലേ​ക്ക് പ്ര​വേ​ശ​നം ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ നേ​ര​ത്തെ അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നു. 

വി​ഷ​യ​ത്തി​ൽ മു​ൻ ഇ​ട​ത് സി​ൻ​ഡി​ക്കേ​റ്റി​ന് ര​ജി​സ്ട്രാ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് തെ​റ്റാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്ന് മു​ൻ സി​ൻ​ഡി​ക്കേ​റ്റ് പ്രി​ൻ​സി​പ്പ​ലി​ന് താ​ക്കീ​ത് ന​ൽ​കി കേ​സ് തീ​ർ​പ്പാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. 

സം​ഭ​വ​ത്തി​ൽ തു​ട​ർ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മൂ​ന്നം​ഗ സ​മി​തി​യെ​യും നി​യോ​ഗി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ഉ​ണ്ടാ​യ മാ​ന​ഹാ​നി​ പ​രി​ഗ​ണി​ച്ചാ​ണ് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സി​ൻ​ഡി​ക്കേ​റ്റ് ഉ​ത്ത​ര​വി​ട്ട​ത്. സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ ഡോ. ​ആ​ൽ​സ​ൺ മാ​ർ​ട്ട്, ഡോ. ​ആ​തി​ര പ്ര​കാ​ശ്, പ്ര​മോ​ദ് ഗോ​പി​നാ​ഥ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സ​മി​തി അം​ഗ​ങ്ങ​ൾ.

അ​തേ​സ​മ​യം മു​ൻ ഇ​ട​ത് സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​മാ​യി​രു​ന്ന പി. ​ഹ​രി​കൃ​ഷ്ണ​ൻ കൃ​ത്രി​മ രേ​ഖ​ക​ൾ സൃ​ഷ്ടി​ച്ച് യാ​ത്രാ​ബ​ത്ത ഉ​ൾ​പ്പെ​ടെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലും സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​നി​ച്ചു. ഡോ. ​ജോ​ബി​ൻ ജോ​സ് ചാ​മ​ക്കാ​ല, ഡോ. ​ജി.​എ​സ്. ഗി​രീ​ഷ്‌​കു​മാ​ർ, ഡോ. ​ആ​ൽ​സ​ൺ മാ​ർ​ട്ട് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സ​മി​തി അം​ഗ​ങ്ങ​ൾ.

Kerala

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണം; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​മെ​ന്ന് പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ത്തോ​ടൊ​പ്പം മാ​ളി​ലെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ. എ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര​നാ​യ മി​ഥു​ൻ റോ​യി​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വം ഞെ​ട്ടി​ക്കു​ന്ന​താ​ണ്.

നാ​ട്ടി​ൽ അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​നു​ള്ള ഇ​ത്ത​രം ശ്ര​മ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ജ​നാ​ധി​പ​ത്യ സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് ഇ​തൊ​ക്കെ ചെ​യ്യു​ന്ന​തെ​ന്ന് ഏ​റെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്.

പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. നി​യ​മ​പാ​ല​നം നി​ർ​വ​ഹി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന് സു​ര​ക്ഷി​ത​ത്വ ബോ​ധം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റും സ​ർ​ക്കാ​രും സ്വീ​ക​രി​ക്ക​ണ​മെ​ന്നും സം​ഘ​ട​ന അ​ഭ്യ​ർ​ത്ഥി​ച്ചു.

പു​തു​വ​ത്സ​ര രാ​ത്രി​യി​ൽ ശം​ഖു​മു​ഖ​ത്ത് സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും ഡി​ജെ പാ​ർ​ട്ടി ന​ട​ത്തി​യ​തി​നെ ചൊ​ല്ലി എ​സ്എ​ഫ്ഐ​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് എ​സ്എ​ഫ്ഐ​ക്കാ​രെ ത​ല്ലി​യ പോ​ലീ​സ് സം​ഘ​ത്തി​ൽ​പെ​ട്ട​യാ​ളാ​ണ് മി​ഥു​ൻ റോ​യ്.

Kerala

വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്; കു​സാ​റ്റ് എ​സ്എ​ഫ്ഐ തി​രി​ച്ച് പി​ടി​ച്ചു

കൊ​ച്ചി: കു​സാ​റ്റ് വി​ദ്യാ​ര്‍​ഥി യൂ​ണി​യ​ന്‍ കെ​എ​സ്‌​യു​വി​ല്‍ നി​ന്ന് എ​സ്എ​ഫ്ഐ തി​രി​ച്ചു പി​ടി​ച്ചു. യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​കെ​യു​ള്ള 190 സീ​റ്റി​ല്‍ 104 സീ​റ്റു​ക​ളാ​ണ് എ​സ്എ​ഫ്ഐ​ക്ക് ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ ത​വ​ണ 174 സീ​റ്റി​ല്‍ 86 സീ​റ്റ് നേ​ടി​കൊ​ണ്ടാ​യി​രു​ന്നു കെ​എ​സ്‌​യു കു​സാ​റ്റി​ല്‍ യൂ​ണി​യ​ന്‍ ഭ​ര​ണം പി​ടി​ച്ച​ത്. മു​പ്പ​ത് വ​ർ​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മു​ള്ള കെ​എ​സ്‌​യു​വി​ന്‍റെ ആ​ദ്യ വി​ജ​യ​വു​മാ​യി​രു​ന്നി​ത്.

പി​ന്നീ​ട് 2024 വ​രെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലെ​ല്ലാം എ​സ്എ​ഫ്ഐ​ക്കാ​യി​രു​ന്നു വി​ജ​യം. വി​ജ​യ​ത്തി​ല്‍ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​രെ അ​ഭി​ന​ന്ദി​ച്ച് മ​ന്ത്രി പി.രാ​ജീ​വ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ രം​ഗ​ത്തു​വ​ന്നു.

 

 

Kerala

അ​ഭി​മ​ന്യു കൊ​ല​ക്കേ​സ്; പ്രാ​രം​ഭ വാ​ദം ഡി​സം​ബ​ര്‍ മൂ​ന്നി​ന് തു​ട​ങ്ങും

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ എ​സ്എ​ഫ്‌​ഐ നേ​താ​വ് അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്രാ​രം​ഭ വാ​ദം ഡി​സം​ബ​ര്‍ മൂ​ന്നി​ന് ആ​രം​ഭി​ക്കും. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍​ക്കാ​യി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്

2018 ജൂ​ലൈ ര​ണ്ടി​ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഭി​മ​ന്യു​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. 2018 സെ​പ്റ്റം​ബ​ര്‍ 26ന് ​കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. കേ​സി​ൽ കാ​മ്പ​സ് ഫ്ര​ണ്ട് - പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രാ​യ പ​തി​നാ​റ് പേ​രാ​ണ് പ്ര​തി​ക​ൾ.

പ്ര​തി​ക​ള്‍​ക്കെ​തി​രെ ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ അ​നു​ബ​ന്ധ വ​കു​പ്പു​ക​ള്‍ അ​നു​സ​രി​ച്ച് കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം ഉ​ള്‍​പ്പ​ടെ​യു​ള്ള കു​റ്റ​ങ്ങ​ളാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചു​മ​ത്തി​യ​ത്. കേ​സി​ന്‍റെ വി​ചാ​ര​ണ വൈ​കു​ന്ന​തി​നെ​തി​രേ അ​ഭി​മ​ന്യു​വി​ന്‍റെ അ​മ്മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി വി​ചാ​ര​ണ​ക്കോ​ട​തി​യോ​ട് റി​പ്പോ​ർ​ട്ടു തേ​ടി​യി​രു​ന്നു. വി​ചാ​ര​ണ ന​വം​ബ​റി​ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് വി​ചാ​ര​ണ​ക്കോ​ട​തി ഹൈ​ക്കോ‌​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

Kerala

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ലാ ഫീ​സ് വ​ർ​ധ​ന; എ​സ്എ​ഫ്ഐ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ലാ ഫീ​സ് വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്ഐ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ബി. ​അ​ശോ​ക​ന്‍റെ വീ​ട്ടി​ലേ​ക്ക് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ രാ​ത്രി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു സം​ഘ​ർ​ഷം.

ബാ​രി​ക്കേ​ഡ് ചാ​ടി​ക്ക​ട​ന്ന പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സു​കാ​ർ പി​ടി​ച്ചു മാ​റ്റാ​ൻ ശ്ര​മി​ച്ച​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ർ​ഷ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​ശി​വ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സി​ന്‍റെ ഷീ​ൽ​ഡ് ബ​ല​മാ​യി പി​ടി​ച്ചു വാ​ങ്ങി​യാ​ണ് ജ​ല​പീ​ര​ങ്കി​യെ പ്ര​തി​രോ​ധി​ച്ച​ത്. ര​ണ്ടു മ​ണി​ക്കൂ​ർ നേ​രം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നു ഗേ​റ്റു​ക​ളും പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ കാ​ര്‍ ത​ട​ഞ്ഞ് എ​സ്എ​ഫ്ഐ; റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യു​ടെ വാ​ഹ​നം ത​ട​ഞ്ഞ് എ​സ്എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​ർ.

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ എ​ത്തി​യ​ശേ​ഷം വീ​ണ്ടും തി​രി​ച്ച് നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലേ​ക്ക് പോ​കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് വാ​ഹ​നം ത​ട​ഞ്ഞ​ത്. അ​തേ​സ​മ​യം, രാ​ഹു​ൽ കാ​റി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യി​ല്ല.

ഏ​റെ​നേ​രം പ്ര​തി​ഷേ​ധം തു​ട​ര്‍​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ക​യാ​യി​രു​ന്നു. ഡി​സി​പി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി. എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഭി​റാം, ജി​ല്ലാ സെ​ക്ര​ട്ട​റി മി​ഥു​ൻ പൊ​ട്ടോ​ക്കാ​ര​ൻ, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഖി​ലേ​ഷ് അ​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യ​ത്. ഇ​തി​നു​ശേ​ഷ​വും പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥ​ല​ത്ത് പ്ര​തി​ഷേ​ധി​ച്ചു.

എം​എ​ൽ​എ ഹോ​സ്റ്റ​ലി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​വ​ര്‍​ത്ത​ക​രെ​ത്തി വാ​ഹ​നം ത​ട​ഞ്ഞ​ത്. അ​തേ​സ​മ​യം, പോ​ലീ​സു​കാ​ര്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​ട്ടും എം​എ​ൽ​എ ഹോ​സ്റ്റ​ലി​ന്‍റെ ഗേ​റ്റ് വ​ഴി വാ​ഹ​നം വ​രു​മ്പോ​ള്‍ പ്ര​തി​ഷേ​ധ​ക്കാ​രെ ത​ട​ഞ്ഞി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

പ്ര​തി​ഷേ​ധ​ത്തെ​തു​ട​ര്‍​ന്ന് തി​രു​വ​ല്ലം പോ​ലീ​സി​ന്‍റെ എ​സ്കോ​ര്‍​ട്ട് വാ​ഹ​ന​വും എ​ത്തി​ച്ചു. പോ​ലീ​സ് സം​ര​ക്ഷ​ണ​യോ​ടെ​യാ​യി​രി​ക്കും രാ​ഹു​ൽ ഇ​നി ഇ​വി​ടെ നി​ന്ന് പോ​വു​ക.

Latest News

Corehub Up